മലയാളം - സൂറ ഇന്‍ഷിഖാഖ്

വിശുദ്ധ ഖുര്‍ആന്‍ » മലയാളം » സൂറ ഇന്‍ഷിഖാഖ്

മലയാളം

സൂറ ഇന്‍ഷിഖാഖ് - छंद संख्या 25
إِذَا السَّمَاءُ انشَقَّتْ ( 1 ) ഇന്‍ഷിഖാഖ് - Ayaa 1
ആകാശം പിളരുമ്പോള്‍,
وَأَذِنَتْ لِرَبِّهَا وَحُقَّتْ ( 2 ) ഇന്‍ഷിഖാഖ് - Ayaa 2
അത് അതിന്‍റെ രക്ഷിതാവിന് കീഴ്പെടുകയും ചെയ്യുമ്പോള്‍-അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നുതാനും.
وَإِذَا الْأَرْضُ مُدَّتْ ( 3 ) ഇന്‍ഷിഖാഖ് - Ayaa 3
ഭൂമി നീട്ടപ്പെടുമ്പോള്‍
وَأَلْقَتْ مَا فِيهَا وَتَخَلَّتْ ( 4 ) ഇന്‍ഷിഖാഖ് - Ayaa 4
അതിലുള്ളത് അത് (പുറത്തേക്ക്‌) ഇടുകയും, അത് കാലിയായിത്തീരുകയും ചെയ്യുമ്പോള്‍,
وَأَذِنَتْ لِرَبِّهَا وَحُقَّتْ ( 5 ) ഇന്‍ഷിഖാഖ് - Ayaa 5
അതിന്‍റെ രക്ഷിതാവിന് അത് കീഴ്പെടുകയും ചെയ്യുമ്പോള്‍- അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നു താനും.
يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ ( 6 ) ഇന്‍ഷിഖാഖ് - Ayaa 6
ഹേ, മനുഷ്യാ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു.
فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ ( 7 ) ഇന്‍ഷിഖാഖ് - Ayaa 7
എന്നാല്‍ (പരലോകത്ത്‌) ഏതൊരുവന്ന് തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ,
فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا ( 8 ) ഇന്‍ഷിഖാഖ് - Ayaa 8
അവന്‍ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്‌.
وَيَنقَلِبُ إِلَىٰ أَهْلِهِ مَسْرُورًا ( 9 ) ഇന്‍ഷിഖാഖ് - Ayaa 9
അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും.
وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاءَ ظَهْرِهِ ( 10 ) ഇന്‍ഷിഖാഖ് - Ayaa 10
എന്നാല്‍ ഏതൊരുവന് തന്‍റെ രേഖ അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ
فَسَوْفَ يَدْعُو ثُبُورًا ( 11 ) ഇന്‍ഷിഖാഖ് - Ayaa 11
അവന്‍ നാശമേ എന്ന് നിലവിളിക്കുകയും,
وَيَصْلَىٰ سَعِيرًا ( 12 ) ഇന്‍ഷിഖാഖ് - Ayaa 12
ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന് എരിയുകയും ചെയ്യും.
إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا ( 13 ) ഇന്‍ഷിഖാഖ് - Ayaa 13
തീര്‍ച്ചയായും അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു.
إِنَّهُ ظَنَّ أَن لَّن يَحُورَ ( 14 ) ഇന്‍ഷിഖാഖ് - Ayaa 14
തീര്‍ച്ചയായും അവന്‍ ധരിച്ചു; അവന്‍ മടങ്ങി വരുന്നതേ അല്ല എന്ന്‌.
بَلَىٰ إِنَّ رَبَّهُ كَانَ بِهِ بَصِيرًا ( 15 ) ഇന്‍ഷിഖാഖ് - Ayaa 15
അതെ, തീര്‍ച്ചയായും അവന്‍റെ രക്ഷിതാവ് അവനെപ്പറ്റി കണ്ടറിയുന്നവനായിരിക്കുന്നു.
فَلَا أُقْسِمُ بِالشَّفَقِ ( 16 ) ഇന്‍ഷിഖാഖ് - Ayaa 16
എന്നാല്‍ അസ്തമയശോഭയെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു:
وَاللَّيْلِ وَمَا وَسَقَ ( 17 ) ഇന്‍ഷിഖാഖ് - Ayaa 17
രാത്രിയും അതു ഒന്നിച്ച് ചേര്‍ക്കുന്നവയും കൊണ്ടും,
وَالْقَمَرِ إِذَا اتَّسَقَ ( 18 ) ഇന്‍ഷിഖാഖ് - Ayaa 18
ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും.
لَتَرْكَبُنَّ طَبَقًا عَن طَبَقٍ ( 19 ) ഇന്‍ഷിഖാഖ് - Ayaa 19
തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്‌.
فَمَا لَهُمْ لَا يُؤْمِنُونَ ( 20 ) ഇന്‍ഷിഖാഖ് - Ayaa 20
എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല.
وَإِذَا قُرِئَ عَلَيْهِمُ الْقُرْآنُ لَا يَسْجُدُونَ ۩ ( 21 ) ഇന്‍ഷിഖാഖ് - Ayaa 21
അവര്‍ക്ക് ഖുര്‍ആന്‍ ഓതികൊടുക്കപ്പെട്ടാല്‍ അവര്‍ സുജൂദ് ചെയ്യുന്നുമില്ല.
بَلِ الَّذِينَ كَفَرُوا يُكَذِّبُونَ ( 22 ) ഇന്‍ഷിഖാഖ് - Ayaa 22
പക്ഷെ അവിശ്വാസികള്‍ നിഷേധിച്ചു തള്ളുകയാണ്‌.
وَاللَّهُ أَعْلَمُ بِمَا يُوعُونَ ( 23 ) ഇന്‍ഷിഖാഖ് - Ayaa 23
അവര്‍ മനസ്സുകളില്‍ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
فَبَشِّرْهُم بِعَذَابٍ أَلِيمٍ ( 24 ) ഇന്‍ഷിഖാഖ് - Ayaa 24
ആകയാല്‍ (നബിയേ,) നീ അവര്‍ക്ക് വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ ( 25 ) ഇന്‍ഷിഖാഖ് - Ayaa 25
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്‌.

പുസ്തകങ്ങള്

  • മുതലാളിത്തം, മതം, മാര്‍ക്സിസം.മനുഷ്യ നിര്‍മ്മിത ഇസങ്ങളുടെ പരാജയം വ്യക്തമാക്കുന്നതോടൊപ്പം മാനവ മോചനത്തിന്റെ ഒരേ ഒരു മാര്‍ഗം ഇസ്ലാം മാത്രമാണ്‌ എന്നും വിശധീകരിക്കുന്നു

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/2346

    Download :മുതലാളിത്തം, മതം, മാര്‍ക്സിസം.

  • ശിര്ക്ക് ‌: വിവരണം, വിഭജനം, വിധികള്‍ശിര്ക്കു മായി ബന്ധപ്പെട്ട അതിന്റെ വിവരണം, വിഭജനം, വിധികള്‍, അപകടങ്ങള്‍ എന്നീ വിഷയങ്ങളില്‍ വന്നിട്ടുള്ള സുപ്രധാനങ്ങളായ ഏതാനും ചോദ്യങ്ങളും അവക്ക്‌ സൗദി അറേബ്യയിലെ ‘അല്ലാജ്നത്തു ദായിമ ലില്‍ ബുഹൂതി വല്‍ ഇഫ്താ നല്കിയയ ഫത്‌`വകളുടെ വിവര്ത്തലനം. ഇസ്തിഗാസയുടെ വിഷയത്തില്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പ്രത്യേകം അനുബന്ധ കുറിപ്പ്‌ ഇതിന്റെ സവിശേഷതയാണ്.

    എഴുതിയത് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി

    Source : http://www.islamhouse.com/p/294911

    Download :ശിര്ക്ക് ‌: വിവരണം, വിഭജനം, വിധികള്‍ശിര്ക്ക് ‌: വിവരണം, വിഭജനം, വിധികള്‍

  • ഹജ്ജ്‌, ഉംറ, സിയാറത്ത്‌ 2ക്വുര്ആാനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഹജ്ജും ഉംറയും സിയാറത്തും ചെയ്യുന്ന്വര്ക്ക്ം‌ ഒരു വഴികാട്ടി. ഹജ്ജ്‌, ഉംറ, മസ്ജിദുന്നബവി സിയാറത്ത്‌ എന്നിവയുടെ ശ്രേഷ്ഠതകള്‍, മര്യാദകള്‍, വിധികള്‍ എന്നിവയെ കുറിച്ചുളള ഒരു സംക്ഷിപ്ത സന്ദേശമാണ്‌ ഇത്‌. വായനക്കാരന്‌ കൂടുതല്‍ ഉപകാരമുണ്ടാവാന്‍ വേണ്ടി 'ഹജ്ജ്‌, ഉംറ, സിയാറത്ത്‌ ക്വുര്ആഉനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍' എന്ന ഗ്രന്ഥകാരന്റെ രചനയുടെ സംക്ഷിപ്ത പതിപ്പ്‌.

    എഴുതിയത് : സയീദ്‌ ബിന്‍ അലീ ബിന്‍ വഹഫ്‌ അല്‍ കഹ്താനി

    Source : http://www.islamhouse.com/p/380091

    Download :ഹജ്ജ്‌, ഉംറ, സിയാറത്ത്‌ 2

  • അത്തവസ്സുല്‍മുസ്ലിംകളുടെ വിശ്വാസവും പരലോകജീവിതവുമായി ബന്ധപ്പെടുന്ന സുപ്രധാനമായ വിഷയങ്ങളില്‍ ഒന്നാണ്‌ തവസ്സുല്‍. കേരള മുസ്ലിംകള്ക്കിധടയില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്തുത തവസ്സുലിനെ സംബന്ധിച്ച പ്രമാണാധിഷ്ഠിതമായ വിശകലനമാണ്‌ ഈ കൃതി. ഇസ്ലാം പഠിപ്പിക്കുന്ന തവസ്സുല്‍ എന്താണ്‌? അതിന്റെ രൂപമെന്ത്‌? അനിസ്ലാമികമായ തവസ്സുലേത്‌? തുടങ്ങിയ കാര്യങ്ങളില്‍ സംതൃപ്തമായ മറുപടികള്‍ ഈ ചെറുഗ്രന്ഥത്തിലടങ്ങിയിട്ടുണ്ട്‌. തവസ്സുല്‍ അതിന്റെ ശരിയായ അര്ഥഗത്തില്‍ നിന്നും ഉദ്ദേശ്യത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ട നിലവിലെ സാഹചര്യത്തില്‍ മുസ്ലിംകള്‍ നിര്ബുന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ്‌ ഇത്‌.

    എഴുതിയത് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്

    പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി

    Source : http://www.islamhouse.com/p/314511

    Download :അത്തവസ്സുല്‍

  • വിവാഹംവിവാഹാലോചന മുതല്‍ ശ്രദ്ധിക്കേണ്ട പൊതു നിയമങ്ങള്‍, കുടുംബ ജീവിതം സന്തുഷ്ടമായിരിക്കേണമെങ്കില്‍ ഇണകള്ക്കി ടയില്‍ ഉണ്ടാവേണ്ട സല്ഗു്ണങ്ങള്‍, അവര്ക്കി ടയില്‍ അസ്വാരസ്യം ഉടലെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ തുടങ്ങിയവ വിവരിക്കുു‍ന്നു. ഇസ്ലാമിക വിവാഹത്തെക്കുറിച്ചും അതിന്റെ നാനാ വശങ്ങളെക്കുറിച്ചും വളരെ സംക്ഷിപ്തമായി പ്രതിബാധിക്കുന്ന ഉത്തമ ഗ്രന്ഥം.

    എഴുതിയത് : മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : മുഹ്’യുദ്ദീന്‍ തരിയോട്

    പ്രസാധകര് : ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - ഒനൈസ

    Source : http://www.islamhouse.com/p/513

    Download :വിവാഹംവിവാഹം

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share