വിശുദ്ധ ഖുര്‍ആന്‍ » മലയാളം » സൂറ തഗാബുന്‍
മലയാളം

















പുസ്തകങ്ങള്
- ശുദ്ധീകരണം ഒരു സമഗ്ര പഠനംശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്‍മശാസ്ത്ര പുസ്തകങ്ങളില്‍ ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യമാവുന്ന തരത്തില്‍ ലളിതമായ ശൈലിയില്‍ വിശദീകരിക്കുന്നു.
എഴുതിയത് : അബ്ദുല്‍ റഹ്‌മാന്‍ അല്‍-ശീഹ
പരിശോധകര് : അബ്ദുല്‍ ലതീഫ് സുല്ലമി
പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍
Source : http://www.islamhouse.com/p/329074
- ഋതുമതിയാകുമ്പോള്‍സ്ത്രീകള്‍ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്‍ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്.
എഴുതിയത് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - ബദീഅ
Source : http://www.islamhouse.com/p/364626
- സൌഭാഗ്യത്തിലേക്കുള്ള പാതസൌഭാഗ്യം സകലരുടേയും മോഹമാണ്. ഓരോരുത്തര്ക്കും സൌഭാഗ്യത്തെ സംബന്ധിച്ച ധാരണകളും വ്യത്യസ്തമാണ്. അതിനെ പ്രാപിക്കാനെന്നോണം മനുഷ്യന് പല വഴികളും തേടാറുമുണ്ട്. ഈ ലഘു ഗ്രന്ഥം യഥാര്ഥ സൌഭാഗ്യത്തെയും, അതിനെ പ്രാപിക്കാനുള്ള ശരിയായ വഴികളേയും, പ്രമാണങ്ങളുടേയും അനുഭവങ്ങളുടേയും വെളിച്ചത്തില് വിശദീകരിക്കുകയാണ്. ലളിതമായി വിരചിതമായ ഈ കൃതി വായനക്കാരന് ഉപകാരപ്രദമായി ഭവിക്കും എന്ന കാര്യത്തില് സന്ദേഹമില്ല. ദേശീയ വൈജ്ഞാനിക മത്സരം കൂടാതെ, ഈ കൃതിയെ അടിസ്ഥാനമാക്കി ഇതിന്റെ അവസാനം ഒരു ചോദ്യാവലി നല്കിയിട്ടുണ്ട്. പ്രസ്തുത ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങള് ഈ കൃതിയില് നിന്നു തന്നെയാണ് നല്കേണ്ടത്. മത്സരത്തില് വിജയികളാകുന്നവര്ക്ക് സമ്മാനങ്ങളും നല്കുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് പുസ്തകത്തിന്റെ അവസാന പുറം വായിച്ചു നോക്കുക.
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/321153
- ക്രൈസ്തവ ദൈവ സങ്കല്‍പം ഒരു മിഥ്യഎല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്. എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര്‍ നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന്‍ ബൈബിള്‍ വചനങ്ങള്‍ കൊണ്ട് തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്‍പത്തെ പഠന വിധേയമാക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.
എഴുതിയത് : എം.മുഹമ്മദ് അക്‌ബര്‍
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : കോഓപ്പറേറ്റീവ് ഓഫീസ് ഫോര്‍ കാള്‍ ആന്‍റ് ഗൈഡന്‍സ്-റൌള http://www.islamreligion.com
Source : http://www.islamhouse.com/p/354862
- സെപ്തംബര്‍ 11, ഇസ്ലാമിനു പറയാനുള്ളത്‌സെപ്റ്റംബര്‍ 11 നുശേഷം ഇസ്ലാമിനെയും മുസ്‌ലിംകളെയും തമസ്കരിക്കുവാന്‍ വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്‍ക്കു നടുവില്‍ ഇസ്ലാമി ന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള്‍ നീക്കുതിനുംവേണ്ടി അബുല്‍ ഹസന്‍ മാലിക് അല്‍ അഖ്ദര്‍ ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്. വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്‍ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള്‍ , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.
പരിശോധകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/383860