മലയാളം - സൂറ ബലദ് - വിശുദ്ധ ഖുര്‍ആന്‍
Choose the reader


മലയാളം

സൂറ ബലദ് - छंद संख्या 20
لَا أُقْسِمُ بِهَٰذَا الْبَلَدِ ( 1 ) ബലദ് - Ayaa 1
ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
وَأَنتَ حِلٌّ بِهَٰذَا الْبَلَدِ ( 2 ) ബലദ് - Ayaa 2
നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.
وَوَالِدٍ وَمَا وَلَدَ ( 3 ) ബലദ് - Ayaa 3
ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.
لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ ( 4 ) ബലദ് - Ayaa 4
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ ( 5 ) ബലദ് - Ayaa 5
അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ?
يَقُولُ أَهْلَكْتُ مَالًا لُّبَدًا ( 6 ) ബലദ് - Ayaa 6
അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.
أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ ( 7 ) ബലദ് - Ayaa 7
അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്‌?
أَلَمْ نَجْعَل لَّهُ عَيْنَيْنِ ( 8 ) ബലദ് - Ayaa 8
അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
وَلِسَانًا وَشَفَتَيْنِ ( 9 ) ബലദ് - Ayaa 9
ഒരു നാവും രണ്ടു ചുണ്ടുകളും
وَهَدَيْنَاهُ النَّجْدَيْنِ ( 10 ) ബലദ് - Ayaa 10
തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
فَلَا اقْتَحَمَ الْعَقَبَةَ ( 11 ) ബലദ് - Ayaa 11
എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.
وَمَا أَدْرَاكَ مَا الْعَقَبَةُ ( 12 ) ബലദ് - Ayaa 12
ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?
فَكُّ رَقَبَةٍ ( 13 ) ബലദ് - Ayaa 13
ഒരു അടിമയെ മോചിപ്പിക്കുക.
أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ ( 14 ) ബലദ് - Ayaa 14
അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.
يَتِيمًا ذَا مَقْرَبَةٍ ( 15 ) ബലദ് - Ayaa 15
കുടുംബബന്ധമുള്ള അനാഥയ്ക്ക്‌
أَوْ مِسْكِينًا ذَا مَتْرَبَةٍ ( 16 ) ബലദ് - Ayaa 16
അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌
ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ ( 17 ) ബലദ് - Ayaa 17
പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.
أُولَٰئِكَ أَصْحَابُ الْمَيْمَنَةِ ( 18 ) ബലദ് - Ayaa 18
അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.
وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ ( 19 ) ബലദ് - Ayaa 19
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.
عَلَيْهِمْ نَارٌ مُّؤْصَدَةٌ ( 20 ) ബലദ് - Ayaa 20
അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌.

പുസ്തകങ്ങള്

  • മൂന്നു അടിസ്ഥാന തത്വങ്ങള്‍-bതന്നെ സൃഷ്ടിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന രക്ഷിതാവ്‌ ആരാണ്‌ ? അവന്‍ ഇഷ്ടപ്പെട്ട മതമേതാണ്‌ ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച്‌ മാതൃക കാണിക്കാനും അവന്‍ അയച്ച ദൂതന്‍ ആരാണ്‌ ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന്‌ വിഷയങ്ങളടെ വിശദീകരണമാണ്‌ ഈ കൃതി.

    എഴുതിയത് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/339920

    Download :മൂന്നു അടിസ്ഥാന തത്വങ്ങള്‍-b

  • നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്‍, വസ്തുതയെന്ത്‌ ??ഇസ്ലാമിനെ സംബന്ധിച്ച്‌ തെറ്റുധാരണയുണ്ടാക്കുവാന്‍ ശത്രുക്കള്‍ ഉപയോഗപ്പെടുത്തുന്ന അതിപ്രധാനമായ ഒരു വിഷയമാണ്‌ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി(സല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്‍. അതിന്റെ സത്യാവസ്ഥയും ഓരോ വിവാഹത്തിന്നും പിന്നിലെ പ്രബോധനപരവും ഇസ്ലാമിനു ശക്തിപകരുന്നതുമായ ലക്ഷ്യങ്ങള്‍ വിശദമായി വിലയിരുത്തുന്നു ഈ കൃതിയില്‍

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    Source : http://www.islamhouse.com/p/190567

    Download :നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്‍, വസ്തുതയെന്ത്‌ ??

  • പരിണാമവാദം മ്യൂസിയത്തിലേക്ക്‌സത്യത്തെ മൂടിവെയ്ക്കാന്‍ ഒട്ടേറെ കുത്സിതവും വഞ്ചനാ ത്മക വുമായ പരിശ്രമം നടന്ന ഒരു വേദിയായി പരിണാമവാദത്തെ പഠനവിധേയമാക്കു ആര്ക്കും തിരിച്ചറിയാവുന്നതാണ്‌. ഊഹാപോഹങ്ങളും കല്പിവത കഥനങ്ങളും നിറഞ്ഞ ഒന്നിനെ ശാസ്ത്രം എന്ന്‌ വിശേഷിപ്പിക്കുന്നതു തന്നെ എത്രകണ്ട്‌ ഉചിതമെ്ന്ന് ആലോചിക്കുക. ദൈവീകതയെ കൂടുതല്‍ പ്രസക്തമാക്കു ഈ രംഗത്തെ ശാസ്ത്രപുരോഗതികളെ ജനങ്ങളിലേക്കെത്തിക്കേണ്ടത്‌ ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് മനസ്സിലാക്കുന്നതിനാല്‍ പരിണാമവാദവുമായി ബന്ധപ്പെട്ട ചില ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍ സംക്ഷിപ്തമായി പ്രതിപാദിക്കുകയാണ്‌ ഈ പുസ്തകത്തില്‍.

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    Source : http://www.islamhouse.com/p/264821

    Download :പരിണാമവാദം മ്യൂസിയത്തിലേക്ക്‌

  • ബൈബിളിന്‍റെ ദൈവീകതകേരളത്തില്‍ പെരുമ്പാവൂരില്‍ നടന്ന ശ്രദ്ധേയമായ ക്രിസ്ത്യന്‍ മുസ്‌ലിം സംവാദം ഗ്രന്ഥരൂപത്തില്‍, എം.എം. അക്ബറിന്‍റെ അനുബന്ധത്തോടെ

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : ഉസ്മാന്‍ പാലക്കാഴി

    പ്രസാധകര് : ദഅ്‌വ ബുക്സ്‌

    Source : http://www.islamhouse.com/p/52889

    Download :ബൈബിളിന്‍റെ ദൈവീകത

  • സത്യത്തിലേക്കുള്ള പാതഹൈന്ദവ ക്രൈസ്തവ മത ഗ്രന്ഥങ്ങളിലെ അടിസ്ഥാന വിശ്വാസങ്ങളെയും ഇസ്ലാമിനെയും പരിചയപ്പെടുത്തുന്നു. അമുസ്ലിംകള്‍ക്കു ഇസ്ലാമിനെ പരിചയപ്പെടാന്‍ സഹായകമാകുന്ന രചന.

    എഴുതിയത് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    പരിശോധകര് : മുഹമ്മദ്‌ കുട്ടി കടന്നമണ്ണ

    പ്രസാധകര് : ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍, സുലൈ, റിയാദ്‌, സൗദി അറേബ്യ

    Source : http://www.islamhouse.com/p/2348

    Download :സത്യത്തിലേക്കുള്ള പാത