മലയാളം - സൂറ ന്നാസ - വിശുദ്ധ ഖുര്‍ആന്‍
Choose the reader


മലയാളം

സൂറ ന്നാസ - छंद संख्या 6
قُلْ أَعُوذُ بِرَبِّ النَّاسِ ( 1 ) ന്നാസ - Ayaa 1
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
مَلِكِ النَّاسِ ( 2 ) ന്നാസ - Ayaa 2
മനുഷ്യരുടെ രാജാവിനോട്‌.
إِلَٰهِ النَّاسِ ( 3 ) ന്നാസ - Ayaa 3
മനുഷ്യരുടെ ദൈവത്തോട്‌.
مِن شَرِّ الْوَسْوَاسِ الْخَنَّاسِ ( 4 ) ന്നാസ - Ayaa 4
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.
الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ( 5 ) ന്നാസ - Ayaa 5
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
مِنَ الْجِنَّةِ وَالنَّاسِ ( 6 ) ന്നാസ - Ayaa 6
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.

പുസ്തകങ്ങള്

  • വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ മലയാള പരിഭാഷഎല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌. (അന്നഹ്‌ല്‍:16-89) മദീനയിലെ മലിക്‌ ഫഹദ്‌ ഖുര്‍ആന്‍ പ്രിന്റിംഗ്‌ പ്രസ്സ്‌ കോംപ്ലെക്സില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, റഫറന്‍സ്‌ ഇന്‍ഡക്സ്‌ സഹിതം.

    പരിഭാഷകര് : അബ്ദുല്‍ ഹമീദ്‌ മദനി - കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂര്‍

    പ്രസാധകര് : മലിക്‌ ഫഹദ്‌ പ്രിന്‍റിങ്ങ്‌ കോം,പ്ലെക്സ്‌ ഫോര്‍ ഹോലി ഖുര്‍ആന്‍

    Source : http://www.islamhouse.com/p/527

    Download :വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ മലയാള പരിഭാഷ

  • സ്വൂഫിസം പ്രമാണങ്ങളുടെ വെളിച്ചത്തില്‍സ്വൂഫിസത്തിന്റെ വസ്തുത, സ്വൂഫീ ഗ്രന്ഥങ്ങളിലൂടെ, സ്വൂഫികളുടെ കറാമത്തുകള്‍, ജിഹാദും സ്വൂഫികളും, ആരാണ്‌ അല്ലാഹുവിന്റെ വലിയ്യ്‌? പിശാചിന്റെ വലിയ്യുകള്‍, : ക്വസീദത്തുല്‍ ബുര്ദി, ദലാഇലുല്‍ ഖൈറാത്ത്‌ തുടങ്ങിയ വിഷയങ്ങള്‍ ഖുര്‍ ആനിന്റെയും സുന്നത്തിന്റെയും വെളിച്ച്ത്തില്‍ വിശകലന വിധേയമാക്കുന്ന പഠനം.

    എഴുതിയത് : മുഹമ്മദ് ജമീല്‍ സൈനു

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പരിഭാഷകര് : മുഹമ്മദ് കബീര്‍ സലഫി

    Source : http://www.islamhouse.com/p/294909

    Download :സ്വൂഫിസം പ്രമാണങ്ങളുടെ വെളിച്ചത്തില്‍സ്വൂഫിസം പ്രമാണങ്ങളുടെ വെളിച്ചത്തില്‍

  • ജനങ്ങള്‍ നിസ്സാരമാക്കിയ നിഷിദ്ധങ്ങള്‍ഇസ്‌ലാമിക ശരീ അത്ത്‌ നിഷിദ്ധമാക്കിയ ഒട്ടനവധി കാര്യങ്ങളില്‍ പലതിനേയും ജനങ്ങള്‍ നിസ്സാരമായിക്കാണൂന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക ഹദീസുകളും വഴി നിഷിദ്ധമാക്കപ്പെട്ട ഇത്തരം കാര്യങ്ങളുടെ നിഷിദ്ധത പ്രമാണങ്ങളിലൂടെ വിശദീകരിക്കുന്നു

    എഴുതിയത് : മുഹമ്മദ്‌ സ്വാലിഹ്‌ അല്‍-മുന്‍ജിദ്‌

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    Source : http://www.islamhouse.com/p/250912

    Download :ജനങ്ങള്‍ നിസ്സാരമാക്കിയ നിഷിദ്ധങ്ങള്‍ജനങ്ങള്‍ നിസ്സാരമാക്കിയ നിഷിദ്ധങ്ങള്‍

  • ദഅ്‌വത്ത്‌ ,പ്രാധാന്യവും പ്രയോഗവുംഎന്താണ്‌ ദഅ്‌വത്തെന്നും ആരാണ്‌ ദഅ്‌വത്ത്‌ ചെയ്യേണ്ടതെന്നും എങ്ങിനെയാണത്‌ നിര്‍വ്വഹിക്കേണ്ടതെന്നും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കപ്പെടുന്നു. ദഅ്‌ വാ പ്രവര്‍ത്തനങ്ങളെ മരവിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വാധമുഖങ്ങള്‍ക്ക്‌ പ്രമാണബദ്ധമായ മറുപടി

    എഴുതിയത് : ഷമീര്‍ മദീനി

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/177670

    Download :ദഅ്‌വത്ത്‌ ,പ്രാധാന്യവും പ്രയോഗവും

  • എളുപ്പമുള്ള ഹജ്ജ്‌വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത്‌ വരേയുള്ള ഹജ്ജ്‌ നിര്‍വ്വഹിക്കാനാവശ്യമായ കര്‍മ്മങ്ങള്‍, ദുല്‍ഹജ്ജ്‌ 8,9,10 എന്നീ ദിവസങ്ങളിലെ അനുഷ്ടാനങ്ങള്‍, ഇഹ്രാമില്‍ പ്രവേശിച്ചാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ തുടങ്ങിയവ ലളിതമായി വിവരിക്കുന്നു.

    എഴുതിയത് : അബ്ദുസ്സലാം മോങ്ങം

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    Source : http://www.islamhouse.com/p/226537

    Download :എളുപ്പമുള്ള ഹജ്ജ്‌