വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » ശൈഖ് മുഹമ്മദ് ബ്നു അബ്ദുല് വഹ്ഹാബ്
ശൈഖ് മുഹമ്മദ് ബ്നു അബ്ദുല് വഹ്ഹാബ്
സലഫുകളുടെ കാലശേഷം മുസ്ലിം സമൂഹം പഴയ ജാഹിലിയ്യത്തിലേക്ക് വഴുതി വീഴുകയും ശിര്ക്കും അന്ധവിശ്വാസങ്ങളും മുസ്ലിം ഹൃദയങ്ങളില് പുനപതിഷ്ഠ നേടുകയും ചെയ്തപ്പോള് വിശുദ്ധ ഖുര്ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില് അത്തരം അന്ധവിശ്വസങ്ങള്ക്കെതിരെ സന്ധിയില്ല സമരം നടത്തിയ തൌഹീദിന്റെ ധ്വജവാഹകനായിരുന്നു ഇമാം മുഹമ്മദ് ബ്നു അബ്ദുല് വഹാബ്. അദ്ദേഹത്തിന്റെ പ്രബോധന ചരിത്രത്തെ കുറിച്ച ഷെയ്ഖ് ഹുസൈന് ബ്നു ഗനാം എഴുതിയ “രൌദത്തുല് അഫ്കാര് വല് അഫ്ഹാം” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച പുസ്തകം.എഴുതിയത് : കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന്
Source : http://www.islamhouse.com/p/329078
പുസ്തകങ്ങള്
- അത്തൗഹീദ്ഇസ്ലാമിന്റെ അടിസ്ഥാന ആദര്ശതമായ തൗഹീദീ ആശയത്തെ പ്രമാണങ്ങള് കൊണ്ട് വിശദീകരിക്കുന്ന ലളിത ഗ്രന്ഥമാണ് ഇത്. പ്രവാചകന്മാര് മുഴുവനും പ്രബോധനം ചെയ്ത ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വിശുദ്ധ വാക്യത്തിന്റെ താത്പര്യവും ശിര്ക്കി നെ സംബന്ധിച്ച കൃത്യമായ അറിവും ഈ കൃതി നമുക്ക് നല്കു്ന്നുണ്ട്. ഏകദൈവാരാധകരായ മുസ്ലിംകളില് ശിര്ക്ക് കടന്നു വരാതിരിക്കാനുള്ള വഴികളും, മുന്കിരുതലുകളും ഖുര്ആരനിന്റേയും സുന്നത്തിന്റേയും പൂര്വകസൂരികളായ പണ്ഡിതരുടെ ഉദ്ധരണികളിലൂടേയും വ്യക്തമാക്കുന്ന ഗ്രന്ഥവും കൂടിയാണ് ഇത്. ഓരോ മുസ്ലിമും വായിച്ചിരിക്കേണ്ട ഈ കൃതി തൗഹീദ്, ശിര്ക്ക് സംബന്ധമായ വിഷയങ്ങളില് കൃത്യമായ അവബോധം നല്കും് എന്ന് തീര്ച്ച്യായും പ്രതീക്ഷിക്കാം.
പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/314501
- ഹജ്ജിണ്റ്റെ കര്മ്മ ശാസ്ത്രംഹജ്ജ് ചിത്ര സഹിതം വിവരിക്കുന്ന ലഖു കൃതി. ഓരോ ദിവസങ്ങളിലെയും കര്മ്മ ങ്ങളെക്കുറിച്ച് ക്രമപ്രകാരം വിവരിക്കുന്നതു കൊണ്ട് ഏതൊരു ഹാജിക്കും സഹായി കൂടാതെ ഹജ്ജിണ്റ്റെ പൂര്ണ്ണം രൂപം പഠിക്കാന് സാധിക്കുന്നു.
എഴുതിയത് : ത്വലാല് ഇബ്’നു അഹമദ് ഉകൈല്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പരിഭാഷകര് : ശാക്കിര് ഹുസൈന് സ്വലാഹി
പ്രസാധകര് : മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്സ്
Source : http://www.islamhouse.com/p/250919
- സകാത്ത്ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില് വളരെ പ്രാധാന്യപൂര്വ്വം ഖുര്ആനും ഹദീസും പരിചയപ്പെടുത്തിയ സകാത്തിനെക്കുറിച്ചുള്ള വിവരണം
എഴുതിയത് : അബ്ദുല് ലതീഫ് സുല്ലമി
പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ
Source : http://www.islamhouse.com/p/45248
- പൈശാചിക കാല്പാടുകള്മനുഷ്യന്റെ കഠിന ശത്രുവാണ് പിശാച്. ദൈവ ദാസന്മാരെ പിശാച് സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും അതിനവന് ഉപയോഗിക്കുന്ന ചില ശൈലികളും അതോടൊപ്പം പൈശാചിക തന്ത്രങ്ങളില് നിന്നും രക്ഷപ്പെടാന് ആവശ്യമായ 21 ദൈവീക മാര്ഗ്ഗ നിര്ദ്ദേശങ്ങള് ഖുര് ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില് ഇതില് വിശദീകരിച്ചിരിക്കുന്നു.
എഴുതിയത് : ദാറുവറഖാത്തുല് ഇല്മിയ്യ- വൈഞ്ജാനിക വിഭാഗം
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്
പ്രസാധകര് : ദാറു വറഖാത്തുല് ഇല്മിയ്യ- പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ്
Source : http://www.islamhouse.com/p/364630
- പുകവലി മാരകമാണ്; നിഷിദ്ധവുംജനങ്ങള് നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച് രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്. അതു മ്ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി ടയില് അതു വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതു നിഷിദ്ധമാണെന്നു മനസ്സിലാവാന് അധികം പ്രയാസപ്പെടേണ്ടതില്ല. പുകവലിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും അതു സമൂഹത്തില് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.
എഴുതിയത് : ദാറുല് വത്വന് വൈഞ്ഞാനിക വിഭാഗം
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി
Source : http://www.islamhouse.com/p/280632